തിരഞ്ഞെടുപ്പു ഹർജി: സ്റ്റേ നീക്കണമെന്ന് കുമ്മനം

ന്യൂഡൽഹി∙ കെ.മുരളീധരൻ എംഎൽഎയ്ക്കെതിരെ താൻ ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പു ഹർജിയിലെ നടപടികൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ ഇടക്കാല അപേക്ഷ അടുത്ത മാസം രണ്ടാം വാരം പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ വിവരങ്ങളിൽ‍ ജനപ്രിയ കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ആസ്തികളും ബാധ്യതകളും മുരളീധരൻ വെളിപ്പെടുത്തിയില്ലെന്നാണ് കുമ്മനം തിരഞ്ഞെടുപ്പു ഹർജിയിൽ ആരോപിച്ചത്.