Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി പാമ്പാടി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Kottayam-District-Panchayath കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്.

കോട്ടയം ∙ ജില്ലാ പഞ്ചായത്തു പ്രസിഡന്റായി സണ്ണി പാമ്പാടിയും വൈസ് പ്രസിഡന്റായി ജെസിമോൾ മനോജും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേരും കോൺഗ്രസ് പ്രതിനിധികളാണ്. ഏഴിനെതിരെ 14 വോട്ടുകൾക്കാണു സണ്ണിയുടെ വിജയം. പ്രസിഡന്റ് സ്ഥാനത്തേക്കു കെ.കെ.രഞ്ജിത്തും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കല മങ്ങാട്ടുമായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർഥികൾ. ഇരുവരും സിപിഎം പ്രതിനിധികളാണ്. യുഡിഎഫിലെ മുൻധാരണ പ്രകാരം കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലിയും വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.

ജനപക്ഷം അംഗമായ ലിസി സെബാസ്റ്റ്യൻ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പാമ്പാടി ഡിവിഷനിൽ നിന്നു ജയിച്ച സണ്ണി പാമ്പാടി കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. പുതുപ്പള്ളി ഡിവിഷനിലെ അംഗമാണു ജെസിമോൾ മനോജ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ഇത്തവണത്തെ ഭരണസമിതിയിലെ മൂന്നാമത്തെ പ്രസിഡന്റാണു സണ്ണി പാമ്പാടി. തിരഞ്ഞെടുപ്പിൽ അട്ടിമറികൾ ഒഴിവാക്കാൻ കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികളും അംഗങ്ങൾക്കു വിപ്പ് നൽകിയിരുന്നു.

related stories