Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനും സിപിഎമ്മിനും നന്ദി: അഭിമന്യുവിന്റെ അച്ഛൻ

മറയൂർ(ഇടുക്കി)∙ മകനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ പിടികൂടിയതിന് സർക്കാരിനോടും സിപിഎമ്മിനോടും നന്ദിയുണ്ടെന്നു വട്ടവട കൊട്ടാക്കമ്പൂർ സ്വദേശിയും അഭിമന്യുവിന്റെ പിതാവുമായ മനോഹരൻ. പ്രതികൾക്ക് ജാമ്യം നൽകരുത്, കടുത്ത ശിക്ഷ നൽകി മാതൃകാപരമായി ശിക്ഷിക്കണം. അഭിമന്യു ഞങ്ങളുടെ മാത്രമല്ല, കേരളത്തിന്റെ മകൻ കൂടിയാണ്. പ്രതികൾക്ക് തക്ക ശിക്ഷ ലഭിച്ചില്ലെങ്കിൽ മകന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല. ഒരു പിതാവിനും ഈ ദുർവിധി ഇനി ഉണ്ടാകരുതെന്നും മനോഹരൻ മാധ്യമങ്ങളോടു പറഞ്ഞു.