Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ജനങ്ങളുടെ സഭയിൽ പരാജയപ്പെടും: കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി ∙ ജനങ്ങളുടെ സഭയിൽ നരേന്ദ്രമോദി സർക്കാരിനു വിശ്വാസം നഷ്ടപ്പെടുമെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി.

‘വർഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടിഷുകാരുടെ തന്ത്രംതന്നെയാണു ബിജെപിയും പയറ്റുന്നത്. നാലു വർഷം നിങ്ങൾ ഇന്ത്യക്ക് എന്തു നൽകി? നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ഭരണപക്ഷ എംപിമാർ. അവിശ്വാസ പ്രമേയത്തിൽ നിങ്ങൾ വിജയിക്കുമായിരിക്കും. പക്ഷേ, ജനങ്ങളുടെ സഭയിൽ നിങ്ങൾ പരാജയപ്പെടും’– കുഞ്ഞാലിക്കുട്ടി പറഞ്ഞു.

related stories