Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരീഷിനെതിരെ അധിക്ഷേപം: വനിതാ കമ്മിഷൻ റിപ്പോർട്ട് തേ‌ടി

Novelist Hareesh

തിരുവനന്തപുരം∙ കഥയിലെ പരാമർശങ്ങളുടെ പേരിൽ കഥാകൃത്ത് എസ്.ഹരീഷിന്റെയും മലപ്പുറം മഞ്ചേരി സ്വദേശി രൂപേഷ് ചിറയ്ക്കലിന്റെയും കുടുംബത്തിനുനേരെ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ അശ്ലീല പദപ്രയോഗം നടത്തുവെന്ന പരാതിയിൽ കേരള വനിതാ കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.

രൂപേഷ് ചിറയ്ക്കൽ നൽകിയ പരാതി നേരത്തേ കമ്മിഷൻ ഫയലിൽ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നു കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു.