ഹർത്താലുമായി ബന്ധമില്ലെന്ന് ആർഎസ്എസ്, ഹിന്ദു ഐക്യവേദി

കോഴിക്കോട്∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 30ന് ആഹ്വാനം ചെയ്ത ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ്. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ലെന്നു പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചു. ചില സംഘടനകൾ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവൽക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താലിന് ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.