Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌റെക്കോർഡിന്റെ പെരുമഴക്കാലം

cheruthoni-tree

പത്തനംതിട്ട∙ കേരളത്തിൽ ഇത് റെക്കോർഡ് മഴയുടെ കാലം. കഴിഞ്ഞദിവസം നിലമ്പൂരിൽ ലഭിച്ച 40 സെന്റിമീറ്റർ കനത്ത മഴയും മാനന്തവാടിയിൽ പെയ്‌ത 30 സെന്റിമീറ്ററും മൂന്നാറിൽ ലഭിച്ച 25 സെന്റിമീറ്ററും പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും ലഭിച്ച 21 സെന്റിമീറ്ററും ഇതോടു ചേർത്തുവച്ചാൽ ഈ വർഷത്തേത് റെക്കോർഡുകൾ പെയ്‌തിറങ്ങുന്ന പെരുമഴക്കാലമെന്നു വ്യക്‌തം.

സംസ്‌ഥാനത്ത് കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലായി. വിവിധ സ്‌ഥലങ്ങളിൽ രേഖപ്പെടുത്തിയ റെക്കോർഡ് മഴയുടെ ലഭ്യമായ കണക്ക് ഇവയാണ്: സ്‌ഥലം, അളവ് (സെന്റിമീറ്റർ കണക്കിൽ), തീയതി എന്ന ക്രമത്തിൽ. (തിരുവനന്തപുരം കാലാവസ്‌ഥാ കേന്ദ്രത്തിൽനിന്നു ലഭിച്ചത്).

വൈത്തിരി – 91 – ഒക്‌ടോബർ 26 1961, 

മാവേലിക്കര – 64 – ജൂലൈ 7, 1967, 

തലശേരി – 63 – മേയ് 25, 1969 

മൂന്നാർ – 48 – മേയ് 26, 2005, 

ദേവികുളം – 48 – ജൂലൈ 17, 1924, 

കോഴിക്കോട് – 46 – മേയ് 19, 1882, 

തൃശൂർ – 42 – ഏപ്രിൽ 10, 2004, 

തിരുവനന്തപുരം – 40– ഒക്‌ടോബർ 10, 1964, 

പീരുമേട് – 39 – ജൂലൈ 4, 1868, 

കണ്ണൂർ – 36 – ഒക്‌ടോബർ 14, 2002, 

നിലമ്പൂർ – 32 – ജൂൺ 9, 1941, 

പുനലൂർ – 30 – മേയ് 14, 1972, 

പാലക്കാട് – 30 – ഒക്‌ടോബർ 23, 2013, 

തൊടുപുഴ – 30 – ജൂലൈ 23, 1924, 

മാനന്തവാടി – 30 – ജൂലൈ 24, 1924, 

കോട്ടയം – 29 – മേയ് 25, 1932 , 

നേര്യമംഗലം – 28 – ജൂലൈ 10, 1962, 

കാഞ്ഞിരപ്പള്ളി – 28 – ഓഗസ്‌റ്റ് 6, 1958, 

ആലപ്പുഴ – 27 – ഏപ്രിൽ 10, 1950 , 

കോന്നി – 24 – ജൂലൈ 17, 1968, 

ഇടുക്കി – 22 – ഓഗസ്‌റ്റ് 5, 2013 , 

കൊച്ചി വിമാനത്താവളം – 16 – ജൂൺ 13, 2010. 

related stories