ആശ്വാസവു‌മായി എസ്ബിഐയും: മിനിമം ബാലൻസ് പിഴ ഒഴിവാക്കി; 2000 രൂപ വരെ വീട്ടിലെത്തിക്കും

തിരുവനന്തപുരം ∙ പ്രളയ ദുരന്തം കണക്കിലെടുത്ത് സംസ്ഥാനത്ത് പണമിടപാടുകൾക്കും വായ്പകൾക്കും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നഷ്ടങ്ങളിൽ നിന്നു കരകയറുന്നതിനുള്ള വായ്പകൾക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഇൗടാക്കില്ല. നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാൽ പിഴത്തുകയും അടയ്ക്കേണ്ട.

ഡ്യൂപ്ലിക്കറ്റ് പാസ്ബുക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള നിരക്കും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി പണം കൈമാറുന്നതിന് ഇനി ഫീസ് ഇല്ല. ദുരിതബാധിതർ ശാഖയിൽ വിളിച്ച് പണം ആവശ്യപ്പെട്ടാൽ പോയിന്റ് ഓഫ് സെയിൽ മെഷീൻ വീട്ടിലെത്തിക്കും. 2000 രൂപ വരെ ഇങ്ങനെ പിൻവലിക്കാം.