കേന്ദ്രത്തിന്റെ ഉദാര സമീപനം വേണം: യച്ചൂരി

ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാനം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്കു ഭീകരാവസ്ഥ നേരിട്ടു മനസ്സിലാക്കി തുടർനടപടികൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങൾ തുടരുകയാണ്. ദുരിതാശ്വാസം സംബന്ധിച്ചു കേന്ദ്രത്തിന്റെ ഉദാര സമീപനമുണ്ടാവണം. പുനരധിവാസത്തിനും പകർച്ചവ്യാധികൾ തടയാനും കേന്ദ്രത്തിന്റെ ശക്തമായ ൈകത്താങ്ങു കൂടിയേതീരൂവെന്ന് യച്ചൂരി പറഞ്ഞു.