വീട് തകർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പലിശരഹിത വായ്പ

തിരുവനന്തപുരം∙ പ്രളയത്തിൽ വീടുകൾ തകർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം പലിശരഹിത വായ്പ നൽകും. പൂർണമായി വീട് നഷ്ടപ്പെട്ടവർക്കു പത്തുലക്ഷം രൂപയും വീട് ഭാഗികമായി തകർന്നവർക്കു രണ്ടുലക്ഷം രൂപയുമാണു വായ്പ നൽകുകയെന്നു സംഘം പ്രസിഡന്റ് കൂടിയായ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൂടാതെ, ഇത്തരത്തിൽ നഷ്ടപ്പെട്ടതു സംഘത്തിൽനിന്നു വായ്പയെടുത്തു നിർമിച്ച വീടുകളാണെങ്കിൽ ആ വായ്പകൾക്കും പലിശയിളവു നൽകും.