പ്രളയ ദുരിതബാധിതർക്കായി 40 സെന്റ് വിട്ടുനൽകി റിട്ട. അധ്യാപകൻ

നെടുങ്കണ്ടം, ഇടുക്കി∙ ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കു സൗജന്യമായി സ്ഥലം നൽകാൻ റിട്ട. അധ്യാപകൻ. പച്ചടി പത്തുവളവ് തെക്കേനാട്ട് ടി.ആർ.രവീന്ദ്രനാണ് 40 സെന്റ് സ്ഥലം നൽകുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒട്ടേറെപ്പേർക്കു ഭൂമിയും വീടും നഷ്ടപ്പെട്ടിരുന്നു.

സ്ഥലം നൽകുന്ന കാര്യം വാർഡ് അംഗം ആന്റണി പെരുമ്പ്രയെ അറിയിച്ചു. രവീന്ദ്രന്റെ തീരുമാനത്തിനു ഭാര്യ സുമയും മക്കളായ സായ്ജിത്ത്, സൗമ്യ ഷൈൻ, സായ്കൃഷ്ണ എന്നിവരും പൂർണ പിന്തുണയാണ്.