കേന്ദ്രസഹായം പ്രതീക്ഷ: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ന്യൂഡൽഹി ∙ കേന്ദ്രത്തിന്റെ പൂർണമായ സഹായമില്ലാതെ കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനില്ലെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. അവർ കാര്യമായ സഹായം തന്നേ പറ്റൂ. ഓഖിയുടെ സമയത്ത് 7500 കോടി രൂപയുടെ പാക്കേജ് നൽകി. ഒരുവർഷം കഴിഞ്ഞിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെങ്കിലും കേരളം നേരിട്ട ഏറ്റവും വലിയ പ്രളയസമയത്തു കേന്ദ്രം സഹായിക്കുമെന്നുതന്നെയാണു കരുതുന്നത്.

വിദേശത്തും സഹായം തേടി പോകും. ഇതിനായി ഒന്നോ രണ്ടോ പേർ പോകുന്നതു വലിയ ചെലവല്ല. കേരളത്തെ സഹായിക്കാൻ പണം സംഭരിക്കാനുള്ള സംവിധാനത്തിനായി വേണ്ടിവരുന്ന ചെലവിനെ ചെലവായി കാണേണ്ടതില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.