ലാവ്‌ലിൻ കേസ് നവംബറിലേക്കു മാറ്റി

തിരുവനന്തപുരം∙ എസ്എൻസി ലാവ്‌‌ലിൻ അഴിമതിക്കേസ് പരിഗണിക്കുന്നതു സിബിഐ കോടതി നവംബർ മൂന്നിലേക്കു മാറ്റി. കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാലാണു സിബിഐ കോടതി മാറ്റിവച്ചത്. 

കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, എം.കസ്തൂരിരംഗ അയ്യർ എന്നിവരാണു കേസിലെ പ്രതികൾ. കേസിലെ എട്ടാം പ്രതി പിണറായി വിജയൻ ഉൾപ്പെടെ മറ്റു പ്രതികളെ സിബിഐ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. 

ഇതിനെതിരെ സിബിഐ നൽകിയ അപ്പീലാണു സുപ്രീംകോടതിയുടെ പരിഗണനയിൽ. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനു കനേഡിയൻ കമ്പനിയായ ലാവ്‌‌ലിനുമായി ഒപ്പിട്ട കരാറിൽ സംസ്ഥാന സർക്കാരിനു 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണു കേസ്.