Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവ്‍ലിൻ: ഹർജികൾ നാലാഴ്ചയ്ക്കുശേഷം പരിഗണിക്കും

ന്യൂഡൽഹി ∙ ലാവ്‍ലിൻ അഴിമതിക്കേസിലെ ഹർജികൾ സുപ്രീം കോടതി നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. സിബിഐയുടെ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ നാലാഴ്ച നൽകണമെന്ന മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യരുടെ ആവശ്യം അംഗീകരിച്ചാണു ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.