കെഎസ്ആർടിസി: സിംഗിൾ ഡ്യൂട്ടി നടപ്പാക്കിത്തുടങ്ങി

തിരുവനന്തപുരം∙ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി നടപ്പാക്കിത്തുടങ്ങി. ഒരു ഡ്യൂട്ടി പന്ത്രണ്ട് മണിക്കൂറിൽ കൂടാൻ പാടില്ല. ഇതിനുള്ളിൽ, ഏഴ് മണിക്കൂറാണ് ബസ് ഓടിക്കേണ്ട സമയം. അതിൽ, അരമണിക്കൂർ വീതം വിശ്രമത്തിനും ഡ്യൂട്ടി അനുബന്ധ ജോലികൾക്കും കിട്ടും.

ഓർഡിനറി ബസുകൾ 160 കിലോമീറ്ററും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ 200 കിലോമീറ്ററും സർവീസ് നടത്തണം. ചെയിൻ സർവീസുകൾ രണ്ടു സിംഗിൾ ഡ്യൂട്ടികളാക്കണം.

പുതിയ സംവിധാനം നടപ്പാകുന്നതോടെ തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതൽ ബസുകൾ നിരത്തിലുണ്ടാകുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്ത് ബസുകൾ കുറയുമെന്നുമാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.