Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ ഡിജിറ്റൽ ഇടപാടിന് ഇളവുകൾ ജൂൺ 13 വരെ

പാലക്കാട് ∙ റെയിൽവേയിൽ ഡിജിറ്റൽ ഇടപാടുകൾക്കുള്ള ആനുകൂല്യം അടുത്ത ജൂൺ 13വരെ നീട്ടി. റെയിൽവേ ബോർഡിന്റേതാണ് ഉത്തരവ്. സർവീസ് ചാർജ്, യാത്രാക്കൂലി എന്നിവയുടെ ആനുകൂല്യങ്ങൾ അടക്കമാണിത്. ഇ–ടിക്കറ്റുകൾക്കു സർവീസ് ഫീസ് ഈടാക്കില്ല. റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറിൽ നിന്നു ഭീം ആപ് പേ‍ാലുള്ള യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉപയേ‍ാഗിച്ചു ടിക്കറ്റ് എടുക്കുന്നവർക്കു 5% ആണ് ഇളവ്.

ഇത്തരത്തിൽ പരമാവധി 50 രൂപവരെ ആനുകൂല്യം ലഭിക്കും. ടിക്കറ്റിനു ഫേ‍ാം പൂരിപ്പിച്ചു നൽകുമ്പേ‍ാൾ യുപിഐ വിവരങ്ങളും ചേർത്തുവേണം ഇടപാട് നടത്താൻ. സ്ഥിരം ട്രെയിൻ യാത്രക്കാർക്കാണ് ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുക. അതേസമയം, നഗരമേഖലയിൽ ക്രെഡിറ്റ്– ഡെബിറ്റ് കാർഡുകൾ ഉപയേ‍ാഗിച്ചു സീസൺ ടിക്കറ്റ് എടുക്കുന്നവർക്കു പ്രഖ്യാപിച്ച 0.5 % നിരക്ക് ഇളവ് അടുത്തവർഷം മാർച്ച് 19 വരെ തുടരും. മാസ, പാദവാർഷിക, അർധവാർഷിക സീസൺ ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം.