അങ്കമാലി ∙ കറുകുറ്റിയിൽ സിഗ്നൽ തകരാറിനെത്തുടർന്നു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ 2.55നാണ് സിഗ്നൽ തകരാർ സംഭവിച്ചത്. പുല്ലിനു തീപിടിച്ചതിനെ തുടർന്നു സിഗ്നൽ കേബിൾ തകരാറിലാകുകയും ലൈറ്റ് ശരിയായി തെളിയാതാകുകയുമായിരുന്നു. ഇതോടെ അങ്കമാലി സ്റ്റേഷനിൽ എൻജിൻ ഡ്രൈവർക്ക് അനുമതിപത്രം കൊടുത്താണ് ട്രെയിനുകൾ കടത്തിവിട്ടത്. കേരള എക്സ്പ്രസ്, മെമു ഉൾപ്പെടെ 4 ട്രെയിനുകൾ വൈകി. 5 മണിയോടെ തകരാർ പരിഹരിച്ചു.