കെഎസ്ആർടിസി സർവീസ് മുടക്കം: ഗ്രാമീണമേഖലയിൽ യാത്രാക്ലേശം

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കു പുറമേ 8 മണിക്കൂർ ഡ്യൂട്ടി നടപ്പാക്കിയതിന്റെ ആശയക്കുഴപ്പങ്ങളും തുടരുന്നതോടെ കെഎസ്ആർടിസി സർവീസുകൾ മുടങ്ങുന്നതു യാത്രാക്ലേശം വർധിപ്പിക്കുന്നു. മിക്ക ജില്ലകളിലും ഗ്രാമീണ മേഖലകളിലാണു പ്രശ്നം രൂക്ഷം. സിംഗിൾ ഡ്യൂട്ടിയുടെ മറവിൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു യാത്രക്കാരെ വലച്ച യൂണിറ്റ് അധികാരികൾക്കെതിരെ കെഎസ്ആർടിസി നടപടി തുടങ്ങി. ഉച്ചസമയം ഡ്യൂട്ടി മാറിക്കയറാൻ ജീവനക്കാർ എത്താത്തതുകൊണ്ടാണു ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കേണ്ടിവരുന്നതെന്നാണു യൂണിറ്റ് അധികാരികളുടെ വിശദീകരണം. ഇടുക്കി ജില്ലയിൽ തൊടുപുഴ ഡിപ്പോയിൽനിന്നുള്ള ഓർഡിനറി സർവീസുകൾ 10% വെട്ടിക്കുറച്ചു.