സാലറി ചാലഞ്ച്: വിസമ്മതപത്രം സ്വീകരിക്കാതെ പൊലീസ് സേന

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന വിസമ്മതപത്രം പൊലീസ് സേനയിൽ സ്വീകരിക്കുന്നില്ല. 

ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നു മിക്ക ജില്ലകളിലും പൊലീസുകാർ കൂട്ടത്തോടെ അറിയിച്ചതോടെ ഇനി വിസമ്മതപത്രം സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതർ നിർദേശം നൽകി. സർക്കാർ ഉത്തരവു പ്രകാരം 22 വരെ ഇക്കാര്യം അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരമുണ്ട്.

എന്നാൽ കഴിഞ്ഞ നാലു ദിവസമായി ജില്ലാ പൊലീസ് മേധാവികൾ, യൂണിറ്റ് മേധാവികൾ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർ ഇതു സ്വീകരിക്കുന്നില്ലെന്നു സേനയിൽ  പരാതി ഉയർന്നു.