ബിഷപ് പദവി മാറ്റാനാവില്ല; ചുമതലകളിൽനിന്നു നീക്കാം

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുന്നില്ല, പൗരോഹിത്യത്തിന്റെ പൂർണതയെന്ന മെത്രാൻ പട്ടവും. പേരിനൊപ്പം ‘ബിഷപ്’ എന്നു ചേർക്കുന്നതും വിലക്കാനാവില്ല.

പക്ഷേ, സഭാപരമായ ചുമതലകളിൽനിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളിൽനിന്നും മാറ്റിനിർത്താനാകും. ജലന്തർ രൂപതയുടെ ചുമതലകൾ ബിഷപ് ഫ്രാങ്കോ ഒഴിഞ്ഞെങ്കിലും കേസിൽ കുറ്റമുക്തനാക്കപ്പെട്ടാൽ തിരിച്ചുവരവിനു സാധ്യതയുണ്ട്. ശിക്ഷിക്കപ്പെട്ടാൽ തിരിച്ചുവരവ് ഉണ്ടാകില്ല.