കേരളത്തിനു കൂടുതൽ സഹായം: തീരുമാനം ഉടനെന്ന് രാജ്നാഥ് സിങ്

കൊല്ലം∙ പ്രളയനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ കേരളത്തിനു കൂടുതൽ സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. കൂടുതൽ സഹായം അഭ്യർഥിച്ച് കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ സന്ദർശിച്ച മുഖ്യമന്ത്രിയോടും പരമാവധി സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും മുൻപന്തിയിലുള്ള കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്നു. ജനാധിപത്യത്തിൽ അക്രമങ്ങൾക്കു സ്ഥാനമില്ല. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം.

അക്രമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്രം തയാറാണെന്നും ‘ജന്മഭൂമി’ പത്രത്തിന്റെ കൊല്ലം എഡിഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കവെ രാജ്നാഥ് സിങ് പറഞ്ഞു.