ബിഷപ്പിനെതിരെ 7 കന്യാസ്ത്രീകൾ രഹസ്യമൊഴി നൽകുന്നു

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം ∙ പീഡനം സംബന്ധിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം ജലന്തറിലും നാടുകുന്നിലെ സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലും പ്രവർത്തിച്ച ഏഴു കന്യാസത്രീകൾ രഹസ്യമൊഴി നൽകുന്നു ഇന്നലെ മൂന്നു കന്യാസ്ത്രീകൾ ജില്ലയിലെ വിവിധ കോടതികളിൽ മൊഴി നൽകി. ജില്ലയിലെ വിവിധ കോടതികളിൽ അടുത്ത ദിവസവും മൊഴി രേഖപ്പെടുത്തൽ തുടരും.

റിവ്യൂ ഹർജി നൽകിയേക്കും

പാലാ ∙ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ റിവ്യൂ ഹർജി നൽകാനോ സുപ്രീം കോടതിയെ സമീപിക്കാനോ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകർ ആലോചിക്കുന്നു. ഉച്ചകഴിഞ്ഞ് ഹൈക്കോടതിയിൽ നിന്നുളള അഭിഭാഷകൻ ബിഷപ്പിനെ കാണാനെത്തി. ശനിയാഴ്ച ബിഷപ്പിന്റെ റിമാൻഡ് കാലാവധി തീരും. ഇന്നലെ കേരളാ കോൺഗ്രസ് (ജേക്കബ് ഗ്രൂപ്പ്) ചെയർമാൻ ജോണി നെല്ലൂർ സബ് ജയിലിൽ ബിഷപ്പിനെ സന്ദർശിച്ചു. ഇന്നലെ ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി പരിശോധിച്ചു.