പൊലീസ് ഡേറ്റാ സംവിധാനത്തിൽ ‌ ബ്ലോക്ക് ചെയിൻ ഉൾപ്പെടുത്തും

തിരുവനന്തപുരം∙ സംസ്ഥാന പൊലീസിന്റെ ഡേറ്റാ മാനേജ്്മെന്റ്് സംവിധാനത്തിൽ ബ്ലോക്ക്് ചെയിൻ സാങ്കേതിക വിദ്യ ഉൾപ്പെടുത്തും. കേസുകളുടെ അന്വേഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന വിവിധ ഏജൻസികളുടെ പരസ്്പര സഹായത്തോടെയുള്ള പ്രവർത്തനം ഊർജിതമാക്കുന്നതിന്് ഇത്് ഉപകരിക്കുമെന്നു സംസ്ഥാന പൊലീസ്് മേധാവി ലോക്്നാഥ്് ബെഹറ അറിയിച്ചു.

വിശദ നിർദേശം സമർപ്പിക്കുന്നതിനു പൊലീസ്് ആസ്ഥാനത്തെ എഡിജിപി ചെയർമാനും ബറ്റാലിയൻ ഡിഐജി, ക്രൈം റെക്കോർഡ്്സ്് ബ്യൂറോ എസ്്പി എന്നിവർ അംഗങ്ങളുമായി സമിതിക്കു രൂപം നൽകി. സമിതി ഒരു മാസത്തിനകം റിപ്പോർട്ട്് സമർപ്പിക്കും.