Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: പോളിങ് 79 ശതമാനം; വോട്ടെണ്ണൽ ഇന്ന്

election_3

തിരുവനന്തപുരം ∙  20 തദ്ദേശ ഭരണ വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ 79 ശതമാനം പേർ വോട്ട്് രേഖപ്പെടുത്തി.  തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത്് വാർഡുകളിലും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും വയനാട്, കണ്ണൂർ ജില്ലകളിലെ ഓരോ നഗരസഭാ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഇന്നു 10ന് ആരംഭിക്കും. 

ജില്ല, വാർഡ്, വോട്ടിംങ് ശതമാനം ക്രമത്തിൽ: തിരുവനന്തപുരം: നന്ദിയോട് മീൻമുട്ടി– 80.15, നാവായിക്കുളം 28-ാം മൈൽ– 77.29. കൊല്ലം: ശാസ്താംകോട്ട ഭരണിക്കാവ്– 77.04, ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക്– 82.68, ഉമ്മന്നൂരിലെ കമ്പംകോട്– 75.07. ഇടുക്കി: വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട്– 73.48, നെടുങ്കണ്ടം കിഴക്ക്– 75.77, വണ്ടൻമേടിലെ വെള്ളിമല– 76.62. എറണാകുളം: മഴുവന്നൂരിലെ ചീനിക്കുഴി– 91.22,  പോത്താനിക്കാട്ടെ തൃക്കേപ്പടി– 80.41. തൃശ്ശൂർ കയ്പമംഗലത്തെ തായ്നഗർ– 83.18. പാലക്കാട്: കിഴക്കഞ്ചേരിയലെ ഇളങ്കാവ്– 80.9, തിരുവേഗപ്പുരയിലെ ആമപ്പൊറ്റ– 82.26. 

കോഴിക്കോട്: ആയഞ്ചേരിയിലെ പൊയിൽപാറ– 78.02. കണ്ണൂർ: മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈൽ– 74.8, കണ്ണപുരത്തെ കയറ്റീൽ– 76.71. മലപ്പുറം: താനൂർ ബ്ലോക്ക്് പഞ്ചായത്തിലെ തൂവ്വക്കാട്– 71.55. കണ്ണൂർ: എടക്കാട് ബ്ലോക്കിലെ കൊളച്ചേരി– 68.69. വയനാട്: സുൽത്താൻ ബത്തേരി നഗരസഭയിൽ മന്ദംകൊല്ലി– 93.2, കണ്ണൂർ: തലശ്ശേരി നഗരസഭയിലെ കാവുംഭാഗം– 75.35.