കൂടെയുണ്ട് നാട്: 1547 പേർക്കുകൂടി ചികിൽസ

മലയാള മനോരമയുടെ കൂടെയുണ്ട് നാട് പദ്ധതിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്നു കോഴിക്കോട്ട് രാജീവ് നഗർ ലയൺസ് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ നിന്ന്. കനോലി കനാൽ മെഗാ ശുചീകരണത്തിൽ പങ്കെടുത്തവർക്കായിരുന്നു ക്യാംപ്. ചിത്രം∙ മനോരമ.

പ്രളയബാധിതർക്കായി ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി മലയാള മനോരമ നടത്തിയ മെഡിക്കൽ ക്യാംപുകളിൽ ഇന്നലെ ചികിൽസ തേടിയത് 1547 പേർ. വയനാട് പനമരം, കോഴിക്കോട്, കോട്ടയം കാഞ്ഞിരം എന്നിവിടങ്ങളിലെ ക്യാംപുകൾക്കു മദ്രാസ് മെഡിക്കൽ മിഷൻ, കോഴിക്കോട് ബേബി മെമ്മോറിയൽ, കോട്ടയം കിംസ് ആശുപത്രികളിലെ ഡോക്ടർമാർ നേതൃത്വം നൽകി.

വിവിധ ജില്ലകളിലെ 86 ക്യാംപുകളിലായി ഇതുവരെ ചികിൽസ ലഭിച്ചവർ 55,825. കോഴിക്കോട്ട് ഇന്നലെ കനോലി കനാൽ മെഗാ ശുചീകരണത്തിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകർക്കും കോർപറേഷൻ തൊഴിലാളികൾക്കുമായി പ്രത്യേകം ക്യാംപ് നടത്തുകയായിരുന്നു. കോഴിക്കോട് കണ്ണാടിക്കലിലാണു ഇന്നു ക്യാംപ്.