Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി: കമ്മി 240 മെഗാവാട്ട്; കാര്യമായ നിയന്ത്രണം ഇല്ല

electricty

തിരുവനന്തപുരം  ∙സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം 240 മെഗാവാട്ട് വൈദ്യുതിയുടെ കമ്മിയുണ്ടായെങ്കിലും കാര്യമായ നിയന്ത്രണം വേണ്ടി വന്നില്ല.പവർ എക്സ്ച്ചേഞ്ചിൽ നിന്നു വൈദ്യുതി ലഭിച്ചതിനാലാണ് കമ്മി 240 മെഗാവാട്ടായി കുറഞ്ഞത്. അതേസമയം ഇന്നലെ വൈകുന്നേരം ഏഴുമുതൽ 7.30 വരെയുള്ള പീക്ക് ലോഡ് സമയത്ത് വൻതോതിൽ വൈദ്യുതി ഉപയോഗം വർധിച്ചതിനാൽ ചില ലൈനുകൾ ഓഫ് ചെയ്യേണ്ടി വന്നു. ഇന്നലത്തെ രീതിയിൽ കമ്മി തുടർന്നാൽ വലിയ നിയന്ത്രണം ഇല്ലാതെ പോകാം.

ഇതിനിടെ വേനൽക്കാലം വരുന്ന സാഹചര്യത്തിൽ പീക്ക് ലോഡ് സമയത്ത് 300 മെഗാവാട്ട് വാങ്ങുന്നതിനു നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനുമായി വൈദ്യുതി ബോർഡ് ചർച്ച നടത്തുന്നുണ്ട്. ഒഡീഷയിലെ സർക്കാർ ഏജൻസിയിൽ നിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. പ്രളയത്തെ തുടർന്നു തകരാറിലായ കേരളത്തിലെ നിലയങ്ങൾ നന്നാക്കുകയും പീക്ക് ലോഡ് സമയത്ത് പുറത്തു നിന്നു കൂടുതൽ വൈദ്യുതി ലഭിക്കുകയും ചെയ്താൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.