ലാവ്‍ലിൻ കേസ്: അന്തിമ വാദം ജനുവരിയിൽ

ന്യൂഡൽഹി ∙ ലാവ്‌ലിൻ അഴിമതിക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ സുപ്രീം കോടതി ജനുവരി രണ്ടാം വാരം അന്തിമ വാദത്തിനു പരിഗണിക്കാൻ മാറ്റി. കേസിലെ എതിർകക്ഷികളിലൊരാൾക്കു നോട്ടിസ് നൽകുന്നതിന്റെ നടപടിക്രമം പൂർത്തിയായില്ലെന്നു വ്യക്തമാക്കിയാണ് കേസ് മാറ്റിവയ്ക്കാൻ ജഡ്ജിമാരായ എൻ.വി.രമണ, മോഹൻ എം.ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്. 

പി.എ.സിദ്ധാർഥ മേനോനു നൽകിയ നോട്ടിസ് മടങ്ങിയെന്നും അദ്ദേഹം മരിച്ചെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളതെന്നാണ് സുപ്രീം കോടതി റജിസ്ട്രിയുടെ ഓഫിസ് റിപ്പോർട്ടിൽ പറയുന്നത്.