Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രഫിഷറീസ് മന്ത്രാലയം വേണം: ഫിഷറീസ് മന്ത്രിമാർ

കൊച്ചി ∙ കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം തുടങ്ങണമെന്നു ദക്ഷിണേന്ത്യയിലെ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. ചെറുമീനുകളെ പിടിക്കുന്നതിന് കേരളം നടപ്പാക്കിയ നിയന്ത്രണം എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പിന്തുടരുമെന്നും സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മൽസ്യത്തൊഴിലാളികൾക്കുള്ള ഡീസലിന്റെ വിലയിൽ നിന്ന് റോഡ്നികുതി ഒഴിവാക്കാൻ കേന്ദ്രത്തോടു ശുപാർശ ചെയ്യും. കടലിൽ 12 നോട്ടിക്കൽ മൈലിനു പുറത്തു മൽസ്യബന്ധന അവകാശം അനുവദിക്കണം, ‌ട്രോളിങ് നിരോധന കാലയളവിൽ മാറ്റം വരുത്തണം, ആഴക്കടൽ മൽസ്യബന്ധന യാനത്തിന് 1.50 കോടി രൂപ വില കണക്കാക്കി പകുതി തുക സബ്സിഡി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കേന്ദ്ര ത്തോട് ഉന്നയിക്കും.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ. ജെന, അഡീഷനൽ ഡയറക്ടർ ജനറൽ ഡോ. പ്രവീൺ പുത്ര, കേന്ദ്ര ഫിഷറീസ് വികസന കമ്മിഷണർ ഡോ.പോൾ പാണ്ഡ്യൻ, കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ, ഡോ.എ. ഗോപാലകൃഷ്ണൻ, ഡോ.സി.എൻ.രവിശങ്കർ, സംസ്ഥാന ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേശപതി എന്നിവർ പ്രസംഗിച്ചു.