Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലേത് െഎതിഹാസിക ഡിജിറ്റൽ വിപ്ലവം: അജയ് വിദ്യാസാഗർ

techspectations-2 മനോരമ ഓൺലൈൻ കൊച്ചിയിൽ സംഘടിപ്പിച്ച 'ടെക്സ്പെക്റ്റേഷൻസ്' ഡിജിറ്റൽ സംഗമത്തിൽ ഗൂഗിൾ റീജനൽ ഡിറക്ടർ അജയ് വിദ്യാസാഗർ സദസുമായുള്ള ആശയസംവാദത്തിനിടെ.

കൊച്ചി∙ ഇന്റർനെറ്റ് ഉപയോഗത്തിൽ യുഎസിനെ പോലും കടത്തിവെട്ടി ഡിജിറ്റൽ രംഗത്ത് ഇന്ത്യയിൽ അരങ്ങേറുന്നത് ഐതിഹാസിക വിപ്ലവമാണെന്ന് ഗൂഗിൾ റീജനൽ ഡയറക്ടർ അജയ് വിദ്യാസാഗർ. മനോരമ ഓൺലൈൻ ജിയോജിത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മലയാളി കൂടിയായ അജയ്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ 35 കോടിയെന്നതു 2 വർഷത്തിനകം 65 കോടിയാകും. 8 വർഷം മുൻപു രണ്ടര കോടി മാത്രമായിരുന്നു. ഇന്ത്യയിൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ 30 കോടിയിൽനിന്നു 2 വർഷത്തിനകം 50 കോടിയാകും. ഏതു കുഗ്രാമത്തിൽനിന്നും ഇന്റർനെറ്റിലൂടെ വിദ്യാഭ്യാസവും വ്യാപാരവും മറ്റും നടത്താൻ കഴിയുന്നത് ജീവിതനിലവാരത്തിൽ വൻ മാറ്റം വരുത്തുന്നു. ഈ ഡിജിറ്റൽ വിപ്ലവം ഇത്ര വേഗം ലോകത്ത് മറ്റൊരു രാജ്യത്തും സംഭവിച്ചിട്ടില്ല.

Techspectation 2018

ഇന്ത്യ രണ്ടാമത്

െചെനയ്ക്കുപിന്നാലെ 2–ാം സ്ഥാനമാണ് ഡിജിറ്റൽ രംഗത്ത് ഇന്ത്യയ്ക്കുള്ളത്. ഡേറ്റ ഉപയോഗിക്കാനുള്ള ചെലവിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 90% കുറവു വന്നു. ഇന്റർനെറ്റ് ഇല്ലാത്ത 2 ലക്ഷം ഗ്രാമങ്ങളിൽ മുച്ചക്രവാഹനങ്ങളിൽ പൊതു ഇടങ്ങളിലെത്തിച്ചു നെറ്റ് നൽകുന്നു. അവിടെ ഉ‌പഭോക്താക്കളിൽ വലിയൊരു വിഭാഗം സാധാരണ സ്ത്രീകളാണ്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇരുന്ന് ഇന്റർനെറ്റിലൂടെ പഠനം നടത്തി സർക്കാർ ജോലി നേടുന്ന പോർട്ടർമാർ വരെ ഈ വിപ്ലവത്തിന്റെ ഭാഗമാകുന്നു.

techspectations വളർച്ചയ്ക്കു വഴികാട്ടാൻ : മനോരമ ഓൺലൈൻ സംഘടിപ്പിച്ച 'ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമം കൊച്ചിയിൽ ആരംഭിച്ച പ്പോൾ. ജിയോജിത് എക്സിക്യൂട്ടിവ് ഡയറക്ടർ എ.ബാലകൃഷ്ണൻ, അഡോബി ഡിജിറ്റൽ സ്ട്രാറ്റജി ഡയറക്ടർ റാം ശേഷാദ്രി, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ഗൂഗിൾ റീജനൽ ‍ഡയറക്ടർ അജയ് വിദ്യാസാഗർ, ബ്രൈറ്റ്കോവ് ഏഷ്യ വൈസ് പ്രസിഡന്റ് ബെൻ മൊറെൽ എന്നിവർ വേദിയിൽ. ചിത്രം: മനോരമ

കരുത്തുനേടി ഇന്ത്യൻ ഭാഷകൾ

ഇന്റർനെറ്റ് ഉപയോഗം ഭൂരിപക്ഷവും മാതൃഭാഷയിലൂടെയാണ്. 10 കോടി ആളുകളാണ് ഹിന്ദി ഉപയോഗിക്കുന്നത്. മലയാളവും തമിഴുമൊക്കെ ഇത്രത്തോളം ആളുകൾ ഉപയോഗിക്കുന്നു. 10 ഇന്ത്യൻ ഭാഷകളിൽ ഗൂഗിൾ സേവനം ലഭ്യമാണ്. പ്രാദേശിക ഭാഷകളിലൂടെയാവും ഇനി ഡിജിറ്റൽ മുന്നേറ്റത്തിന്റെ തുടർച്ച. യു ട്യൂബ് വിഡിയോ ചാനലുകളിലൂടെ സ്വയം കരിയർ കരുപ്പിടിപ്പിക്കുന്നവരും ഏറെയുണ്ട്. ഈ മാറ്റങ്ങൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നുവെന്ന് ഗൂഗിൾ ഏഷ്യപസഫിക് മേഖലാ മേധാവി ചൂണ്ടിക്കാട്ടി.

techspectations-11

ഡിജിറ്റൽ ബിസിനസിനെക്കുറിച്ച് എല്ലാം

ഡിജിറ്റൽ ലോകത്തെ പുതുസാധ്യതകളും ആശയങ്ങളും പരിചയപ്പെടുത്തിയ മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം പതിപ്പിൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ചു. പ്രമേയം: ‘റീബിൽഡ്, റീഗെയിൻ, റീടെയ്ൻ ഡിജിറ്റൽ ബിസിനസ്’. ബിസിനസ് ബ്ലോഗിങ് സിഇഒ കിരുബ ശങ്കർ മോഡറേറ്ററായി. ബ്രൈറ്റ്കോവ് വൈസ് പ്രസിഡന്റ് ബെൻ മോറെൽ, അഡോബി ഡിജിറ്റൽ സ്ട്രാറ്റജി മേധാവി റാം ശേഷാദ്രി, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഡേറ്റ ആൻഡ് അനലിറ്റിക്സ്, വിഡിയോ, ഡിജിറ്റൽ ഇന്നവേഷൻ, എമേർജിങ് മീഡിയ ആൻഡ് ഹോംഗ്രോൺ സ്റ്റാർട്ടപ് എന്നീ വിഷയങ്ങളിൽ ചർച്ചയും സംവാദവും നടന്നു.

tech27
techspectations-1
techspectations20
techspectations19
Techspectation 2018
techspectations-13
techspectations-8