കെഎസ്‍ആർടിസി: മിന്നൽപ്പണിമുടക്കു നടത്തിയവർക്കെതിരെ അച്ചടക്കനടപടി

തിരുവനന്തപുരം∙ ടിക്കറ്റ് കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്കു കരാർ നൽകുന്നതിനെതിരെ മിന്നൽപ്പണിമുടക്കു നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയുമായി മാനേജ്മെന്റ്. സമരം നടത്തിയവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സിഐടിയു, ഐഎൻടിയുസി, ഡ്രൈവേഴ്സ് യൂണിയൻ, എഐടിയുസി, ബിഎംഎസ് നേതാക്കൾ ഉൾപ്പെടെ 170 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചു.

നവംബർ 16നാണ് യൂണിയനുകൾ പണിമുടക്ക് നടത്തിയത്. 1200 ട്രിപ്പുകൾ മുടങ്ങി. മൂന്നര മണിക്കൂറോളം സംസ്ഥാനവ്യാപകമായി കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ചട്ടവിരുദ്ധമായി സമരം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി സർക്കാരിനു കത്തു നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.