തീർഥാടകരുടെ വാഹനങ്ങൾക്കു പാസ്: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി ∙ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നു പാസ് എടുക്കണമെന്ന വ്യവസ്ഥയിൽ അയവു വരുത്തിയിട്ടുണ്ടോ എന്നു ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കാക്കനാട്ടെ എംജിഎസ് ലോജിസ്റ്റിക്സ് മാനേജിങ് പാർട്ണർ എം. എസ്. അനിൽകുമാർ നൽകിയ ഹർജിയാണു പരിഗണിച്ചത്. പാസില്ലാതെ തീർഥാടകരുമായെത്തുന്ന വാഹനങ്ങൾ പൊലീസ് കർശനമായി പരിശോധിക്കുകയും തീർഥാടകരോടു പാസ് എടുക്കാൻ പറയുകയും ചെയ്യുന്നുണ്ടെന്ന വാർത്ത ഹർജിഭാഗം ഹാജരാക്കിയിരുന്നു.