കെ.പി.ശശികലയെ അറസ്റ്റു ചെയ്യാൻ വിമുഖത: എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി

തിരുവനന്തപുരം ∙ ശബരിമലയിൽ നിയമം ലംഘിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റു ചെയ്യാൻ വിമുഖത കാണിച്ച എസ്പി സുദർശനെതിരെ നടപടി ആവശ്യപ്പെട്ട് ഐജി വിജയ് സാക്കറെ ഡിജിപിക്കു റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ചെന്നും അതു പരിശോധിച്ചില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.