Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത മീൻപിടിത്ത ബോട്ടിൽ നിന്ന് യന്ത്രത്തോക്കും വെടിക്കോപ്പും പിടികൂടി

boat സൊമാലിയൻ തീരത്തിനു സമീപത്ത് അനധികൃത മീൻപിടിത്തം നടത്തിയ ബോട്ട് ഇന്ത്യൻ നാവികസേന പിടികൂടി പരിശോധന നടത്തിയപ്പോൾ

കൊച്ചി∙സൊമാലിയൻ തീരത്തിനു സമീപത്ത് അനധികൃത മീൻപിടിത്തം നടത്തിയ ബോട്ടിൽ നിന്ന് 4 എകെ47 തോക്കുകളും 1 യന്ത്രത്തോക്കും വെടിക്കോപ്പും ഇന്ത്യൻ നാവികസേന പിടികൂടി. ദക്ഷിണ നാവിക കമാൻഡിനു കീഴിലുള്ള നിരീക്ഷണക്കപ്പൽ ‘ഐഎൻഎസ് സുനയന’യാണു കഴിഞ്ഞ 7നു സൊമാലിയ തീരത്തു നിന്ന് 46 കി.മീ മാറി അനധികൃത മീൻപിടിത്തം നടത്തുന്ന ബോട്ടിൽ നിന്ന് ആയുധം പിടിച്ചത്.

ഒക്ടോബർ 6 മുതൽ ഏദൻ കടലിടുക്കിൽ നിരീക്ഷണം നടത്തുകയാണു ‘സുനയന’. നാവികസേനാംഗങ്ങൾ കർശന പരിശോധന നടത്തിയശേഷം ബോട്ടിനെ പോകാൻ അനുവദിച്ചു. യുഎൻ സുരക്ഷാ കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാർക്കെതിരെ നിരീക്ഷണം നടത്തുന്നത്. പിടിച്ചെടുത്ത ആയുധങ്ങൾ ഇന്ത്യയിലെത്തിക്കുമെന്നു നാവികസേന അറിയിച്ചു.