ശബരിമല സന്ദർശിക്കുമെന്ന് സ്ത്രീ സംഘം

ചെന്നൈ∙ 40 യുവതികൾ 23നു ശബരിമല സന്ദർശിക്കുമെന്നു ചെന്നൈ ആസ്ഥാനമായ സ്ത്രീ സംഘടന മനിതി അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചെന്നും സുരക്ഷയൊരുക്കാൻ നിർദേശം നൽകിയെന്ന മറുപടി ലഭിച്ചെന്നും സംഘാടക സുശീല ആനന്ദ് പറഞ്ഞു. കേരളത്തിനു പുറമേ തമിഴ്നാട്, ഒ‍ഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ത്രീകളും സംഘത്തിലുണ്ടാകും. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മറീന ബീച്ചിൽ മനിതി പ്രതിഷേധം സംഗമം സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 200 പേരാണു സംഘടനയിലെ അംഗങ്ങൾ.