Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈയാഴ്ച ബാങ്ക് പ്രവർത്തനം 3 ദിവസം മാത്രം

കൊച്ചി∙ ഈയാഴ്ച പൂർണ ബാങ്കിങ് പ്രവർത്തനം ഇന്നും 27, 28 തീയതികളിലും മാത്രം. കഴിഞ്ഞ വെള്ളിയാഴ്ച സമരവും തുടർന്നുള്ള 2 ദിവസം അവധിയുമായിരുന്നു. ഇന്നു പ്രവൃത്തിദിനം. നാളെ ക്രിസ്മസ് അവധി. 26 ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസിന്റെ ദേശീയ പണിമുടക്ക്. 29നു ഗ്രാമീൺ ബാങ്ക് പണിമുടക്കിനെ പിന്തുണച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) സംസ്ഥാന പണിമുടക്ക്. എന്നാൽ 26നുള്ള സമരം പോലെ ബാങ്കിങ് പ്രവർത്തനങ്ങളെ പൂർണമായി ബാധിക്കുന്നതാവില്ല 29നുള്ള സമരം.