ഫോർട്ട് കൊച്ചിയിൽ അമ്മയും കാമുകനും ചേർന്ന് പിഞ്ചുകുഞ്ഞിനെ പൊള്ളലേൽപ്പിച്ചു

പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഒന്നര വയസ്സുകാരി. (ടിവി ദൃശ്യം)

കൊച്ചി∙ കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് പൊള്ളലേൽപിച്ചതായി പരാതി. കുട്ടിയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. തോളെല്ലിനു പൊട്ടലുള്ള കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ടുകൊച്ചി സ്വദേശിയുടെ കു‍ഞ്ഞിനെയാണു സാരമായ പരുക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തന്റെ ഭാര്യയും കാമുകനും ചേർന്നാണു കുഞ്ഞിനെ ഉപദ്രവിച്ചതെന്നു കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.

ഫോർട്ട് കൊച്ചി സ്വദേശിയുടെ കു‍ട്ടിയെയാണ് സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. തോളെല്ലിലെ പൊട്ടലിന് വിദഗ്ധ ചികിൽസ നൽകി. തന്റെ ഭാര്യയും കാമുകനും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് വഴി പരിചയപെട്ട കോഴിക്കോട് സ്വദേശിക്കൊപ്പമാണ് കുറച്ചുനാളുകളായി ഭാര്യയുടെ താമസം. കുട്ടിയും ഇവർക്കൊപ്പമായിരുന്നു. കോടതി നിർദേശാനുസരണം കുട്ടിയെ മുത്തച്ഛന്റെയടുത്ത് എത്തിച്ചപ്പോഴാണ് മർദനത്തിന്റെ പാടുകൾ കണ്ടതെന്ന് അച്ഛൻ പറയുന്നു. സംഭത്തിൽ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.