മുംബൈയിലെ സിനിവിസ്റ്റ സ്റ്റുഡിയയോയിൽ വൻ അഗ്നിബാധ; ആളപായമില്ല

മുംബൈ ∙ നഗരത്തിൽ ആശങ്ക പരത്തി തുടർച്ചയായ മൂന്നാം ദിവസവും തീപിടിത്തം. കാഞ്ജൂർമാർഗ് സിനി വിസ്റ്റാ സ്റ്റുഡിയോയിൽ രാത്രി എട്ടിനുണ്ടായ തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച പുലർച്ചെ മരോളിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച നാഗ്പാഡയിലെയും സയണിലെ പ്രതീക്ഷാ നഗറിലെയും ഫ്ലാറ്റ് സമുച്ചയങ്ങളിലും തീപിടിത്തമുണ്ടായി.

സിനിമാ ചിത്രീകരണങ്ങൾക്കു വേദിയാകുന്ന സിനിവിസ്റ്റ് സ്റ്റുഡിയോ അഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്നതാണ്. 30ൽ അധികം ഷൂട്ടിങ് ലൊക്കേഷനുകളും സ്റ്റുഡിയോയിലുണ്ട്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.