Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ ബാറിന് തീപിടിച്ച് അഞ്ച് മരണം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

fire-representational-image

ബെംഗളൂരു∙ ബെംഗളൂരുവിൽ ബാർ കം റെസ്റ്ററന്റിനു തീപിടിച്ച് അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന കൈലാഷ് ബാർ ആൻഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.

തുംകൂർ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസൻ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീർത്തി (24) എന്നിവരാണ് മരിച്ചത്. റെസ്റ്ററന്റിൽ പുക ഉയരുന്നത് കണ്ടവരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. അന്വേഷണം നടന്നുവരികയാണ്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.