ഇരവിപേരൂരിൽ പിആർഡിഎസ് ആസ്ഥാനത്ത് വെടിക്കെട്ടപകടം; രണ്ടു മരണം

ഇരവിപേരൂരിൽ വെടിക്കെട്ട് അപകടം നടന്ന സ്ഥലം. (ടിവി ദ്യശ്യം)

പത്തനംതിട്ട∙ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ്) ആസ്ഥാനത്തുണ്ടായ വെടിക്കെട്ടപകടത്തിൽ രണ്ടു മരണം. വെടിക്കെട്ട് നടത്താനെത്തിയ ദമ്പതികളാണ് മരിച്ചത്. കാർത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശികളായ ഗുരുദാസ് (45), ആശ (35 എന്നിവരാണ് മരിച്ചത്.  കുമാരഗുരു ജയന്തി ആഘോഷം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവല്ല വള്ളംകുളം മേമന പ്രഭാകരൻ (65) എന്നയാളുടെ പരുക്കും ഗുരുതരമാണ്. 

കാഞ്ഞിരപ്പള്ളി തമ്പലക്കാട് കോടന്നൂർ സജിയുടെ മകൻ അഭിജിത്ത് (17), പൊൻകുന്നം ചിറക്കടവ് ചെന്നാക്കുന്ന് കിണാറത്തു കുന്നേൽ ലീലാമണി (50) എന്നിവരാണു മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന മറ്റുള്ളവർ. ഇരുവർക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചയാളാണു മരിച്ചത്.

വെടിക്കെട്ടപകടം നടന്ന സ്ഥലത്തു നിന്നുള്ള ദൃശ്യം
വെടിക്കെട്ടപകടം നടന്ന സ്ഥലത്തു നിന്നുള്ള ദൃശ്യം
വെടിക്കെട്ടപകടം നടന്ന സ്ഥലത്തു നിന്നുള്ള ദൃശ്യം