ചിറ്റൂരിലെ അന്തർ സംസ്ഥാന ചരക്കുഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട് ∙ ചിറ്റൂർ താലൂക്കിലെ അതിർത്തി ചെക്പോസ്റ്റുകൾ വഴിയുള്ള അന്തർ സംസ്ഥാന ചരക്കുഗതാഗതം പൊലീസ് ഇടപെട്ട് പുനഃസ്ഥാപിച്ചു. ആളിയാർ വിഷയത്തിൽ തമിഴ്നാടിന്റെ കരാർ ലംഘനത്തിൽ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ രണ്ടു ദിവസമായി തടഞ്ഞിരുന്നു. ഗോപാലപുരം, നടുപ്പുണി ചെക്പോസ്റ്റുകളിലെ സമരക്കാരെ പൊലീസ് നീക്കം ചെയ്തു.