ആലപ്പുഴയിൽ പള്ളി വക കെട്ടിടത്തിനു നേരെ അക്രമം; വികാരിയെ തടഞ്ഞുവയ്ക്കാൻ ശ്രമം

ആലപ്പുഴ ∙നൂറനാട് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വക കെട്ടിടം ഇന്നു പുലർച്ചെ ഒരു വിഭാഗം അടിച്ചു തകർത്തു. രാത്രി ഒന്നരയോടെ കുർബാനയ്ക്ക് എത്തിയ വികാരി എം.കെ. വർഗീസ് കോർ എപ്പിസ്കോപ്പയെ തടഞ്ഞു വയ്ക്കാനും ശ്രമമുണ്ടായി. പള്ളിയിൽ നിന്നു വിശ്വാസികൾ എത്തിയതോടെയാണ് സംഘം പിൻവലിഞ്ഞത്. 

സംഭവത്തിൽ പ്രദേശ വാസികളായ രണ്ടു പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്തു ക്യാംപു ചെയ്യുന്നു. പള്ളിയുടെ സമീപത്തു സ്ഥലവും കെട്ടിടവും അടുത്തിടെ വാങ്ങിയിരുന്നു. ഈ കെട്ടിടമാണ് അടിച്ചു തകർത്തത്.