Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസില്‍ വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി

Sandeep-Thottappilly-and-Family സന്ദീപ് തോട്ടപ്പിള്ളിയും കുടുംബവും. ചിത്രം: ഫെയ്സ്ബുക്

കലിഫോർണിയ∙ അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്. സൂറത്തില്‍നിന്ന് കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

അമേരിക്കൻ സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായതായി കുടുബത്തിനു വിവരം ലഭിച്ചത്. ഒാറിഗണിൽ പോയി തിരിച്ചു വരുകയായിരുന്ന ഇവർ ഒരു സുഹൃത്തിനെ സന്ദർശിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണു കാണാതായത്. ഇവരുടെ തിരോധാനം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.