കോട്ടയ്ക്കലിൽ എൻജിൻ ഓയിൽ ഗോഡൗണിനു തീപിടിച്ചു; ആളപായമില്ല

കോട്ടയ്ക്കൽ ചങ്കുവെട്ടി മിനിറോഡ് ജംക്ഷനിലെ എൻജിൻ ഓയിൽ ഗോഡൗണിനു തീ പിടിച്ചപ്പോൾ. ചിത്രം: മനോരമ

മലപ്പുറം∙ കോട്ടയ്ക്കൽ ചങ്കുവെട്ടി മിനിറോഡ് ജംക്ഷനിലെ എൻജിൻ ഓയിൽ ഗോഡൗണിനു തീ പിടിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. ആളപായമില്ല. തീപടർന്നതെങ്ങനെയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. ചങ്കുവെട്ടി ജംക്ഷനിൽ റോഡിൽ വൻതോതിൽ ഓയിൽ പടർന്നതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തുണ്ട്.