Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപാത ഭൂമിയേറ്റെടുപ്പ് സർവേയിൽ പാകപ്പിഴയുണ്ട്: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

Sreeramakrishnan സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.

മലപ്പുറം ∙ ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പു സർവേയ്ക്കെതിരെ വിമർശനവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സർവേയിൽ പാകപ്പിഴകളുണ്ട്. ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികൾ പുനഃപരിശോധിക്കണമെന്നും പൊന്നാനി എംഎൽഎ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും ഭൂമി ഏറ്റെടുക്കുന്നതിനു പകരം പൊന്നാനി മേഖലയിൽ, ഒരു വശത്തുനിന്നു മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയതു മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്. തീരപ്രദേശമായ പാലപ്പെട്ടിയിൽ 17 വീടുകൾ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു ആദ്യ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. 30 വീടുകൾ നഷ്ടമാകുന്ന തരത്തിലാണ് ഇപ്പോൾ സർവേ പൂർത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങൾ സ്പെഷൽ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ പലയിടത്തും ദേശീയപാത അലൈൻമെന്റിനെച്ചൊല്ലി രൂക്ഷമായ തർക്കങ്ങളുണ്ടാവുകയും സംഘർഷത്തിലും പൊലീസ് നടപടിയിലും കലാശിക്കുകയും ചെയ്തിരുന്നു. അതിനിടെ, റെക്കോർഡ് വേഗത്തിൽ സർവേ പൂർത്തിയാക്കിയതിന് ഉദ്യോഗസ്ഥരെയും ദേശീയപാത അതോറിറ്റിയെയും പൊലീസിനെയും കലക്ടർ അമിത് മീണ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

related stories