Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.പി.ലക്ഷ്മണന് അന്ത്യാഞ്ജലി: കണ്ണൂർ നഗരത്തിൽ ഉച്ചയ്ക്കുശേഷം ഹർത്താൽ

PP-Lakshmanan പി.പി. ലക്ഷ്മണൻ (ഫയൽചിത്രം, മനോരമ)

കണ്ണൂർ∙ കഴിഞ്ഞ ദിവസം അന്തരിച്ച ഫിഫ അപ്പീൽ കമ്മിറ്റി മുൻ അംഗവും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റുമായ കണ്ണൂർ രോഹിണിയിൽ പി.പി.ലക്ഷ്‌മണന്റെ (83) സംസ്കാരം ബുധൻ വൈകിട്ട് നാലിനു പയ്യാമ്പലത്തു നടക്കും. പരേതനോടുള്ള ആദരസൂചകമായി കണ്ണൂർ നഗരത്തിൽ ഉച്ചയ്ക്കു ശേഷം ഹർത്താൽ ആചരിക്കും.

ഉച്ചതിരിഞ്ഞ് 3.30ന് കണ്ണൂർ കോർപറേഷൻ ആസ്ഥാനത്തു മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. നാലിനു വിലാപയാത്രയായി പയ്യാമ്പലത്ത് എത്തിക്കും. കണ്ണൂർ ട്രെയിനിങ് സ്കൂളിനു സമീപത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാമൂഹിക കായിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.