Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലക്സ് ഫെര്‍ഗൂസന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ശസ്ത്രക്രിയ വിജയം

ALEX-FERGUSON അലക്സ് ഫെർഗൂസൻ

ലണ്ടൻ∙ തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന്  അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീം മുന്‍ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറില്‍ കട്ടപിടിച്ച രക്തം പൂര്‍ണമായി നീക്കം ചെയ്തുവെന്നു സാല്‍ഫഡ് റോയല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജോഷി ജോര്‍ജ് ‘മനോരമ ന്യൂസി’നോടു പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍  തുടരുന്ന ഫെര്‍ഗൂസന്റെ  ആരോഗ്യനില  മുഴുവന്‍ സമയവും നിരീക്ഷിച്ചു വരികയാണെന്നും  ശസ്ത്രക്രിയയ്ക്കു  നേതൃത്വം നല്‍കിയ ജോഷി ജോര്‍ജ് അറിയിച്ചു.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ പരിശീലകരില്‍  ഒരാളായി അറിയപ്പെടുന്ന അലക്സ് ഫെര്‍ഗൂസനു വേണ്ടി ഫുട്ബോള്‍ ലോകമൊന്നടങ്കം പ്രാര്‍ഥനയിലാണ്. എഴുപത്തിയാറുകാരനായ അദ്ദേഹത്തെ  ഇക്കഴിഞ്ഞ ശനിയാഴ്ചയാണു ഗുരുതരാവസ്ഥയില്‍  സാല്‍ഫഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.