കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പുന്നപ്ര സ്വദേശി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം.

കൊച്ചി∙ നഗരത്തിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ വട്ടപ്പിള്ളി സക്കറിയ ബസാറിൽ നവരേജ് പുരയിടത്തിലെ സുമയ്യ (27) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഓട്ടോ ഡ്രൈവർ വടക്കെ ചേന്നാട്ടുപറമ്പിൽ സജീറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് ആറു മണിയോടെയാണു സംഭവം.