Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില വീണ്ടും കയറുന്നു; പെട്രോളിന് 15, ഡീസലിന് 21 പൈസ വർധിച്ചു

petrol-2

മുംബൈ∙ കർണാടക തിരഞ്ഞെടുപ്പിനു പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും എണ്ണവിലയിൽ വർധന. ബുധനാഴ്ച രാവിലെ പെട്രോൾ വിലയിൽ ലീറ്ററിന് 15 പൈസയാണു വർധിച്ചത്. മുംബൈയിലും ഡൽഹിയിലുമുള്ള വർധനയാണിത്. കൊൽക്കത്തയിൽ 14 പൈസയും ചെന്നൈയിൽ 16 പൈസയും കൂടിയതായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റ് പറയുന്നു. ഇതോടെ, പെട്രോളിന് ഡൽഹിയിൽ 75 രൂപയായി. കൊൽക്കത്തയിൽ 77.79, മുംബൈയിൽ 82.94, ചെന്നൈയിൽ 77.93 എന്നിങ്ങനെയാണു നിരക്കുകൾ.

ഡൽഹിയിലും കൊൽക്കത്തയിലും ഡീസൽ വില 21 പൈസ വർധിച്ചു. മുംബൈയിൽ 22 പൈസയും ചെന്നൈയിൽ 23 പൈസയുമാണു വർധന. ഡൽഹിയിൽ ഡീസൽ വില 66.57 ആണ്. കൊൽക്കത്തയിൽ 69.11, മുംബൈയിൽ 70.88, ചെന്നൈയിൽ 70.25 എന്നിങ്ങനെയാണ് നിരക്ക്. കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ദിനംപ്രതി എണ്ണവില നിശ്ചയിക്കുന്ന രീതി 19 ദിവസത്തേക്കു നിർത്തിവച്ചിരുന്നു.

അതേസമയം, രാജ്യാന്തര തലത്തിൽ ഇന്ന് ക്രൂഡോയിൽ വില 0.47% കുറഞ്ഞ് ബാരലിന് 4,827 രൂപയാണ്.