ആലപ്പുഴയിൽ ഇന്നു പുലർച്ചെ യുവാവ് വെട്ടേറ്റു മരിച്ചു

ആലപ്പുഴ ∙ കലവൂർ എഎൻ കോളനിയിലെ വീട്ടിൽ യുവാവ് വെട്ടേറ്റു മരിച്ചു. കോർത്തുശേരി സ്വദേശി സുജിത് (25) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തിലെ പ്രതി സുജിത്തിനെ പൊലീസ് പിടികൂടി. രാത്രി ഒരു മണിയോടെ, കൊല്ലപ്പെട്ട സുജിത് കോളനിയിലെത്തിയിരുന്നു. അസമയത്ത് എത്തിയതിനെ ചോദ്യം ചെയ്തു തുടങ്ങിയ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുൻപ് ഇയാൾ കോളനിയിൽ വാടകയ്ക്കു താമസിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ അകന്ന ബന്ധുവാണ് പ്രതി സുജിത്.