ആലപ്പുഴയിൽ ബിഡിഎസ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

Representative Image

തുറവൂർ ∙ ട്രാക്കിലൂടെ മൊബൈൽഫോണിൽ സംസാരിച്ചു വീട്ടിലേയ്ക്കു പോകുകയായിരുന്ന ബിഡിഎസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് മാവുങ്കൽ ഷാജിയുടെ മകൾ അലീഷ(21) ആണ് തീരദേശപാതയിൽ പിഎസ് കവല റെയിൽവേ ക്രോസിനു വടക്കു ഭാഗത്ത് അപകടത്തിൽപ്പെട്ടത്. 

ഇന്നു വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. തയ്ച്ച വസ്ത്രങ്ങൾ വാങ്ങിക്കുന്നതിനായി വീട്ടിൽ നിന്നും പോയതായിരുന്നു. മഴയത്ത് കുടയും പിടിച്ചു ട്രാക്കിലൂടെ തിരികെ വീട്ടിലേക്കു  വരുമ്പോഴായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ.ആശുപത്രി മോർച്ചറിയിൽ. മാതാവ് ലത. സഹോദരൻ വിഷ്ണു.